ഒരു തപസ്യയുടെ അന്ത്യം




അമ്മയാകണം എങ്കിലോ ..
ഇന്നു നീ കടക്കണം ഈ കടമ്പ പെണ്ണേ....

അമിഞ്ഞപാലിൻ മധുരമേകണമെങ്കിലും...
ഇന്നു നീയാ വേദന അനുഭവികേണമേ ....

പല പല വിഷമങ്ങൾ വന്നു ഭവിചൊരാ...
ഗര്ഭ കാലത്തിൻ അന്ത്യമായി പുണ്യമേ ....

ഇന്നു നിനക്കു കാണുമാറായിടും ...
ഇത്രനാൾ നീ കാത്തിരുന്നൊരു മുത്തിനെ ....

പല പല നാളുകൾ ചുമന്നു ക്ഷീണിചൊരു...
ഭാരമിന്നുനീ ഇറക്കി പ്രസവിച്ചു കൊള്ളുക ....

പിറക്കുന്ന നേരത്തു കേൾക്കുമാറയിടും...
വീണപൊൽ നിൻ മുത്തിൻ നാദവും ....

പിന്നെയും പിന്നെയും അവളുടെ പൂവുടൽ നിൻ നെഞ്ചോടു..
ചേർത്ത് കൊഞ്ചിചിടാം നിൻ കൈകളാൽ ....

പിന്നെ നിൻ നിദ്രയും അവളുടെ കൈകളിൽ....
എന്നുമേ നിനക്ക് പുലരികൾ താൻ അമ്മയെ ....

കണ്ണുകൾ തുറക്കുമ്പോൾ നിൻ മുഖം കാണണം ....
കണ്ണുകൾ പൂട്ടുവാൻ നിൻ പാട്ടു കേൾക്കണം

കാത്തിരിക്കുവാൻ ക്ഷമനിനകുണ്ടാകണം...
"അമ്മേ" എന്നവൾ നിന്നെ വിളിക്കുന്ന കേൾക്കുവാൻ....

Comments

  1. ഒരമ്മയാവാൻ .....

    ReplyDelete
  2. അമ്മ: ആ കൊച്ചു വാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്സ്വാര്‍ത്ഥ സ്നേഹത്തിന്റെ, സഹനത്തിന്റെ, സാന്ത്വനത്തിന്റെ. എത്ര വലുതായി കഴിഞ്ഞാലും അമ്മയുടെ മുന്‍പില്‍ നാമെല്ലാവരും എന്നും കുട്ടികള്‍ തന്നെ.
    സ്നേഹപൂർവ്വം....

    ReplyDelete
  3. ടെസ്റ്റ്‌ ട്യുബ് ശിശു നാളിൽ വായിച്ച നല്ല കവിത.ചോര കുഞ്ഞിനെ തെരുവിൽ ഒപെക്ഷിച്ച നിലയിൽ എനാ വാർത്ത നടുക്കിയ കാലത്ത് കേട്ട നല്ലൊരു കവിത

    ReplyDelete

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

അന്നും ഇന്നും

മാടതത്ത