മിഠായി തിന്നൊരു കുട്ടായി

പണ്ടൊരു കൊതിയന്‍ കുട്ടായി
കണ്ടൊരു കൂട്ടം മിഠായി

ഭരണി നിറച്ചും മിഠായി
പലപല പലപല മിഠായി

കലപില കൂട്ടി കുട്ടായി
അടിച്ചു മാറ്റി മത്തായി
കിട്ടി കെട്ടിന് മിഠായി
കുംഭ നിറച്ചു കുട്ടായി

മിഠായി തിന്നത് കെണിയായി
വയറിനു ലേശം പണിയായി

Comments

  1. ഞാൻ സത്യം പറഞ്ഞാൽ കാത്തിരിക്കുവായിരുന്നു. പക്ഷെ നേരത്തെ നോക്കാൻ പറ്റിയില്ല. ക്ഷമിക്കണം. നല്ല സംഭവം കവിത ട്ടോ. പിന്നെ 'കുംബ' യ്ക്ക് ഈ ക'കുംഭ' അല്ലേ ? തെറ്റാണെങ്കിൽ അറിയിക്കണം ട്ടോ, എന്റെ വിശ്വാസമാ. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി!!! തെറ്റു തിരുത്തിയിടുണ്ട് ... തുടര്‍ന്നും വയികുമല്ലോ !!

      Delete
  2. നന്നായി കുട്ടിക്കവിത .
    കുട്ടികള്‍ക്ക് വേണ്ടി എഴുതുന്നത്‌ ഒരു വലിയ കാര്യമാണ് .
    എല്ലാവര്‍ക്കുംഅവനവനെ എഴുതുന്നതോ ,സ്വപ്നങ്ങളെഴുതുന്നതോ,
    ബുദ്ധി വെളിപ്പെടുതുന്നതോ ഒക്കെയാണ് കാര്യം .
    ഇത് തികച്ചും സന്തോഷകരമായ ഒരു കാര്യമായി .
    നന്ദി .

    ReplyDelete

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

അന്നും ഇന്നും

ഇണക്കവും പിണക്കവും